കൽപകഞ്ചേരി: പുത്തനത്താണി – വൈലത്തൂർ റോഡ് റബ്ബറൈസ്ഡ് ചെയ്തു തുടങ്ങി. പുത്തനത്താണിയിൽ നിന്നാണ് പ്രവർത്തി ആരംഭിച്ചത്. വാഹനങ്ങൾ തിരൂര്‍-ഏഴൂര്‍-കുട്ടികളത്താണി വഴി പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. താഴ്ന്ന സ്ഥലങ്ങളിൽ റോഡ് ഉയർത്തിയും വീതി കൂട്ടിയും ആവശ്യത്തിന് കലുങ്കുകളും ഓവുചാലുകളും നിർമിച്ച് ആധുനിക രീതിയിൽ റോഡ് നവീകരിക്കാൻ 5 കോടി 20 ലക്ഷം രൂപയാണ് കുറുക്കോളി മൊയ്തീൻ എം.എൽ.എയുടെ ശ്രമഫലമായി പി.ഡബ്ല്യു.ഡി അനുവദിച്ചിട്ടുള്ളത്.