പുത്തനത്താണി: കുട്ടികളത്താണി പറവന്നൂർ സ്റ്റേഡിയം റോഡ് പരിസരത്ത് ഇരുട്ടിന്റെ മറവിൽ ഹോട്ടൽ മാലിന്യം തള്ളിയ സ്ഥാപനത്തെ കൊണ്ടുതന്നെ
ക്ലബ്ബ് പ്രവർത്തകർ മാലിന്യം നീക്കം ചെയ്യിപ്പിച്ചു. പറവന്നൂർ ഹിക്മ ക്ലബ്ബ് പ്രവർത്തകരാണ് മാതൃകാ പ്രവർത്തനം നടത്തിയത്. ചാക്കുകളിൽ കെട്ടിയാണ് പഴകിയ മാലിന്യം ഈ പ്രദേശത്ത് കൊണ്ട് തള്ളിയിരുന്നത്. പ്രവർത്തകർ ചാക്ക് അഴിച്ച് പരിശോധിച്ചപ്പോൾ കിട്ടിയ ബില്ലിൽ നിന്നാണ് മാലിന്യം തള്ളിയ സ്ഥാപനത്തെ തിരിച്ചറിഞ്ഞത് തുടർന്ന് അവരെ കൊണ്ട് തന്നെ മാലിന്യം നീക്കം ചെയ്യിപ്പിക്കുകയായിരുന്നു.