കൽപകഞ്ചേരി: പുത്തനത്താണി — വൈലത്തൂർ റോഡിൽ കൽപകഞ്ചേരി പഞ്ചായത്ത് ഓഫീസ് സമീപത്ത് റോഡരികിലെ മൺകൂന വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാകുന്നു
കല്ലിങ്ങലിനും കൽപകഞ്ചേരി പഞ്ചായത്ത് ഓഫീസിനും മധ്യഭാഗത്തെ വളവിലെ റോഡരികിലാണ് വ്യാപകമായി മണ്ണ് കൂട്ടിയിട്ടിരിക്കുന്നത്. ഇതിനു മുകളിൽ പുല്ലും മുളച്ചതോടെ എതിർവശത്ത് നിന്നും വരുന്ന വാഹനങ്ങൾ മറ്റു വാഹനങ്ങൾക്ക് കാണാൻ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.
റോഡിന്റെ നവീകരണ പ്രവർത്തിയുടെ സമയത്ത് കൂട്ടിയിട്ടതാണ് മണ്ണ്. ഇത് നീക്കം ചെയ്ത് അപകട ഭീഷണി ഇല്ലാതാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു