പുത്തനത്താണി: പുത്തനത്താണി ടൗണിൽ വൃത്തിഹീനവും അനധികൃതവുമായി പ്രവർത്തിച്ചിരുന്ന മുംബൈ ഭായ് ഭായ്, പാലത്തിങ്ങൽ എന്നിവ ഉൾപ്പെടെ 3 ഹോട്ടലുകൾ പരിശോധനയെ തുടർന്ന് പൂട്ടിച്ചു. ആതവനാട് ഗ്രാമ പഞ്ചായത്ത് മാലിന്യ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധനയെ തുടർന്നാണ് നടപടി. ഭക്ഷണ സാധനങ്ങൾ വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിക്കുക, ഹെൽത്ത് കാർഡില്ലാത്ത ജീവനക്കാരെ ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യുകയും വിളമ്പുകയും ചെയ്യുക, ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുക തുടങ്ങിയ ഗുരുതര നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് ഹോട്ടലുകൾ പൂട്ടിയത്. വരുദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.