പുത്തനത്താണി: ദേശീയപാത പുത്തനത്താണി ചുങ്കത്തിന് സമീപം ഓടിക്കൊണ്ടിരുന്ന പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് വെള്ളക്കെട്ടിൽ മറിഞ്ഞു. ബുധനാഴ്ച വൈകുന്നേരം പെയ്ത മഴയെ തുടർന്ന് ദേശീയപാതയിൽ രൂപപ്പെട്ട വെള്ളക്കെട്ടിലാണ് ലോറി മറിഞ്ഞത്. മഴപെയ്താൽ റോഡിൽ വെള്ളം കെട്ടിനിൽക്കുന്നത് നിത്യസംഭവമാണ്.
വെള്ളം അടുത്തുള്ള വീടുകളിലേക്ക് ഒഴുകിയെത്തുന്നത് സമീപവാസികൾക്കും ദുരിതമാകുന്നുണ്ട്. പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി കഴിഞ്ഞദിവസം കുറുക്കോളി മൊയ്തീൻ എം.എൽ.എ സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിക്കുകയും പ്രശ്നത്തിന് പരിഹാരം കാണാൻ അധികൃതർക്ക് നിർദ്ദേശം നൽകുമെന്നും അദ്ദേഹം നാട്ടുകാർക്ക് ഉറപ്പു നൽകിയിരുന്നു.