പുത്തനത്താണി: ദേശീയപാത 66 പുത്തനത്താണി ചുങ്കം അടിപ്പാതയ്ക്ക് സമീപം ചരക്ക് ലോറി കുടുങ്ങി ഗതാഗതം സ്തംഭിച്ചു. സർവീസ് റോഡിലൂടെ വന്ന് ചുങ്കം വഴി പുത്തനത്താണി തിരുന്നാവായ തിരൂർ ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങളാണ് പല ദിവസങ്ങളിലായി അടിപ്പാതയിലേക്ക് തിരിയേണ്ട ഭാഗത്ത് കുടുങ്ങുന്നത്. നാട്ടുകാരുടെ നേതൃത്വത്തിൽ മണ്ണ് മാന്തി യന്ത്രം വന്ന കെട്ടിവലിച്ചാണ് ലോറി മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്. അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തിയാണ് നിരന്തരമായി വാഹനങ്ങൾ ഈ ഭാഗത്ത് കുടുങ്ങാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.