Homeലേറ്റസ്റ്റ്പുത്തനത്താണി ചുങ്കം അങ്ങാടിയെ ഒഴിവാക്കി സ്വകാര്യ ബസുകൾ: യാത്രക്കാർ ദുരിതത്തിൽ

പുത്തനത്താണി ചുങ്കം അങ്ങാടിയെ ഒഴിവാക്കി സ്വകാര്യ ബസുകൾ: യാത്രക്കാർ ദുരിതത്തിൽ

പുത്തനത്താണി: പുത്തനത്താണി ചുങ്കം അങ്ങാടിയെ സ്വകാര്യ ബസുകൾ അവഗണിക്കുന്നതായി പരാതി.
കാടാമ്പുഴ, വളാഞ്ചേരി ഭാഗത്തു നിന്നു വരുന്ന ബസുകൾ വെട്ടിച്ചിറ അടിപ്പാതയിലെ യു ടേൺ, ടോൾ പ്ലാസ വഴി ആറു വരിപ്പാതയിലൂടെ കടന്നുപോകുന്നതിനാൽ
ചുങ്കം ബസ് സ്റ്റോപിൽ ഇറങ്ങേണ്ട യാത്രക്കാരെ പെരുവഴിയിലാണ് സ്വകാര്യ ബസുകാർ ഇറക്കിവിടുന്നത്.  ഇതോടെ ചുങ്കത്ത് ഇറങ്ങേണ്ട  സ്ത്രീകളും കുട്ടികളും വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർ ദുരിതത്തിൽ ആയിരിക്കുകയാണ്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ബസുകൾ വീണ്ടും സർവീസ് റോഡിലൂടെ ഓടി തുടങ്ങിയിട്ടുണ്ട്. എന്നാൽ വീണ്ടും ആറുവരി പാതയിലൂടെ ബസ്സുകൾ  ഓടുകയാണെങ്കിൽ
പ്രതിഷേധം നടത്താനാണ്   നാട്ടുകാരുടെ തീരുമാനം. വെട്ടിച്ചിറയിൽ നിന്ന് പുത്തനത്താണിയിലേക്കുള്ള സർവീസ് റോഡിൽ രണ്ട് യു ടേൺ ഉണ്ട്. യു ടേൺ ഒഴിവാക്കി സർവീസ് റോഡ് നേർവഴിയാക്കി മാറ്റണമെന്ന് നാട്ടുകാർ നേരത്തേ അധികൃതരോ ട് ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് കുറുക്കോളി മൊയ്തീൻ എം.എൽ.എ ജനപ്രതിനിധികൾ എന്നിവർ സ്ഥലം സന്ദർശിച്ചിരുന്നു.
എന്നാൽ നടപടിയുണ്ടായില്ലെന്നു മാത്രം. അതേസമയം സർവീസ് റോഡിലെ രണ്ട് യു ടേണുകൾ വഴി ബസുകൾ കടന്നുപോകുമ്പോൾ ഏറെ സമയം നഷ്ടം നേരിടുന്നതായി ബസ് ജീവനക്കാർ പറഞ്ഞു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -