പുത്തനത്താണി: ജോലികഴിഞ്ഞ് വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന പെൺകുട്ടിയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ. പുത്തനത്താണി കരിങ്കപ്പാറ കുളമ്പിൽ അബ്ദുൽ കരീം (37) നെയാണ് കൽപകഞ്ചേരി ഇൻസ്പെക്ടർ കെ. സലിം അറസ്റ്റ് ചെയ്തത്. പുത്തനത്താണി ചുങ്കം – കരുവാൻ പടി റോഡിൽ ഇക്കഴിഞ്ഞ പതിനെട്ടാം തീയതിയാണ് സംഭവം. പുത്തനത്താണിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പെൺകുട്ടി ജോലികഴിഞ്ഞ് വൈകുന്നേരം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബൈക്കിൽ എത്തിയ അബ്ദുൽ കരീം പെൺകുട്ടിയെ കയറി പിടിച്ചത്. പെൺകുട്ടി നിലവിളിച്ചതോടെ പ്രതി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. പെൺകുട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലും സമീപത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചുമാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.