പുറത്തൂർ: പുറത്തൂർ ഗവ. ഹയർസെക്കന്ററി സ്കൂളിലെ 1985-86 എസ്എസ്എൽസി ബാച്ചിലെ “കൂട്ടുകാർ” വയനാട് പുനരധിവാസ ഫണ്ടിലേക്ക് സ്വരൂപിച്ച 37000 രൂപ മലപ്പുറം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന് കൈമാറി. കൂട്ടായ്മ പ്രതിനിധികളായ മുഹമ്മദ് ഇസ്മായിൽ, അബ്ദുള്ളക്കുട്ടി, മുഹമ്മദ് ഷാഫി, മുഹമ്മദ് കുട്ടി എന്നിവരാണ് കളക്ട്രേറ്റിൽ എത്തി ഫണ്ട് കൈമാറിയത്.