കൽപകഞ്ചേരി: 2023-24 സാമ്പത്തിക വർഷത്തിൽ പദ്ധതി തുക ചെലവഴിച്ചതിൽ കൽപകഞ്ചേരി പഞ്ചായത്തിന് ജില്ലയിൽ രണ്ടാം സ്ഥാനവും സംസ്ഥാന തലത്തിൽ 941 ഗ്രാമ പഞ്ചായത്തുകളിൽ 36 ആം സ്ഥാനവും കരസ്ഥമാക്കി. മാലിന്യ നിർമാർജ്ജനം, എല്ലാ വാർഡുകളിലും മിനി എം.സി.എഫുകൾ, ഹരിത കർമ സേനയുടെ കൃത്യമായ സേവനം, കുടിവെള്ളം, റോഡുകൾ, ഭവന നിർമാണം, കാർഷികം, ആരോഗ്യം മൃഗ സംരക്ഷണം തുടങ്ങിയ പദ്ധതികളിൽ കൃത്യമായി ഫണ്ട് ചെലവഴിച്ചതിനാണ് അംഗീകാരം.
പഞ്ചായത്തിലെ ജീവനക്കാരുടെ അപര്യാപ്തതകൾക്കിടയിലാണ് പഞ്ചായത്തിന് ഈ നേട്ടം കൈ വരിക്കാൻ കഴിഞ്ഞത്. ഉദ്യോഗസ്ഥരുടേയും ഭരണസമിതി അംഗങ്ങളുടെയും ഒരുമിച്ചുള്ള പ്രവർത്തനത്തിലൂടെയാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് പ്രസിഡൻ്റ് കെ.പി വഹീദ, വൈസ് പ്രസിഡൻ്റ് അടിയാട്ടിൽ ബഷീർ എന്നിവർ പറഞ്ഞു. ചേലമ്പ്ര പഞ്ചായത്തിനാണ് ഒന്നാം സ്ഥാനം