Homeലേറ്റസ്റ്റ്വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്

തിരൂർ: ദീർഘദൂര ബസുകളുടെയും ലിമിറ്റഡ് സ്റ്റോപ് ബസുകളുടെയും ബസ് പെർമിറ്റ് യഥാസമയം പുതുക്കി നൽകുക, വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുന്നു.
ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത ദിവസങ്ങളില്‍ സമരത്തിന്റെ തിയ്യതി പ്രഖ്യാപിക്കും. മറ്റു ബസുടമ സംഘനകളുമായും തൊഴിലാളി സംഘടനകളുമായും ചർച്ച നടത്തിയതിന് ശേഷമാണ് ഇത് പ്രഖ്യാപിക്കുക.

പ്രതിഷേധ സമരങ്ങള്‍ നടത്തിയിട്ടും സർക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല നടപടിയുണ്ടായില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാത്ത വിധത്തിലുള്ള സമരങ്ങളിലൂടെ മുന്നോട്ടുപോയെങ്കിലും പൊതുഗതാഗതത്തെ തകർക്കുന്ന നടപടികളാണ് സർക്കാർ സ്വീകരിച്ചതെന്നും അതിനാല്‍ ബസ് സർവീസുകള്‍ നിർത്തിവെച്ചുകൊണ്ടുള്ള സമരത്തിന് നിർബന്ധിതരായെന്നും അവർ അറിയിച്ചു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -