തിരൂർ: തിരൂർ പ്രസ് ക്ലബ് ഇഫ്താർ സംഗമം തിരൂർ ലയൺസ് ക്ലബ് ഹാളിൽ നടന്നു. സംഗമം ജില്ല എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ പി.എ നസീർ ഉദ്ഘാടനം ചെയ്തു. തിരൂർ പ്രസ് ക്ലബ് പ്രസിഡൻ്റ് പി.കെ രതീഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.പി ഷഫീഖ് സ്വാഗതം പറഞ്ഞ സംഗമത്തിൽ ലയൺസ് ക്ലബ് പ്രസിഡൻ്റ് മനോജ് തുളുത്തിയിൽ, പ്രസ് ക്ലബ് ജോയിൻ്റ് സെക്രട്ടറി വിനോദ് തലപ്പള്ളി, മീഡിയ വൺ പ്രതിനിധി ജംഷീർ കൊടിഞ്ഞി, 24 ന്യൂസ് പ്രതിനിധി സമീർ ബിൻ കരീം, ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി മിഥുൽ, റിഫാ ഷെലീസ്, അഫ്സൽ കെ. പുരം, ഐ.പി അബു, സി.എം.സി ഖാദർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കെ.പി.ഒ റഹ്മത്തുള്ള റമദാൻ സന്ദേശം നൽകി. ചടങ്ങിന് ബഷീർ പുത്തൻ വീട്ടിൽ നന്ദി പറഞ്ഞു.