കൽപകഞ്ചേരി: വളവന്നൂർ കുറുക്കോൾ സ്വദേശി പൊട്ടച്ചോല അബ്ദുറഹിമാൻ (85) നിര്യാതനായി. മുതിർന്ന മുസ്ലിം ലീഗ് നേതാവ്, കുറ്റിപ്പുറം, തിരൂർ മണ്ഡലം മുസ്ലിം ലീഗ് വൈസ്, ആക്ടിംഗ് പ്രസിഡന്റ്, വളവന്നൂർ പഞ്ചായത്ത് ആദ്യകാല മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ,
വളവന്നൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ 21 വർഷം അംഗം, മൂന്ന് തവണ വളവന്നൂർ സർവ്വീസ് ബാങ്ക് പ്രസിഡന്റ്, തൃക്കണ്ടിയൂർ പി.സി.സി.എം സൊസൈറ്റി ഡയറക്ടർ, കെ.എം.ഇ.എ സംസ്ഥാന സമിതി അംഗം, എം.ഇ.എസ് എക്സിക്യൂട്ടീവ് കൽപകഞ്ചേരി യൂനിറ്റ് പ്രസിഡന്റ്, എൽ.ഐ.സി ഏജൻ്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: ഇസ്ഹാഖ്, സുബൈർ, ജലീൽ, ഡോ. ഷബീർ, നസ്റിൻ, ലൈല, ജാൻസി, ഷൈല, ബൈജുമോൾ. മരുമക്കൾ: യാസീൻ (തഞ്ചാവൂർ), ബഷീർ (വേങ്ങാട്), മിഖദാദ് (തിരൂർ), മോയിൻ ബാബു (മംഗലം), മൂസ (കൊഴിചെന), സുഹറ, നസീദ, സുഫൈജ, സൗദ. സഹോദരങ്ങൾ: ഹമീദ്, കരിം, ഫാത്തിമ, പരേതരായ അഹമ്മദ് കുട്ടി മാസ്റ്റർ, മൊയ്ദീൻ മാസ്റ്റർ.