താനൂർ: താനൂരിനെ ആവേശത്തിലാഴ്ത്തി കെ എസ് ഹംസയുടെ പര്യടനം. വെള്ളിയാഴ്ച രാവിലെ ഏഴിന് നിറമരുതൂരിൽ നിന്നും ആരംഭിച്ച പ്രചാരണം ഇരിങ്ങാവൂരിൽ സമാപിച്ചു.
രാവിലെ നിറമരുതൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ പരിശീലനം നടത്തുന്ന ഖൊ-ഖെ താരങ്ങളെ കണ്ട് അഭിവാദ്യമർപ്പിച്ചാണ് പര്യടനം ആരംഭിച്ചത്. ഉണ്യാൽ വലനെയ്ത്ത് കേന്ദ്രം, പുതിയ കടപ്പുറം, ചീരാൻകടപ്പുറം, എടക്കടപ്പുറം, കാരാട്, പനങ്ങാട്ടൂർ, കെ പുരം മുണ്ടത്തോട് അങ്കണവാടി പരിസരം, കുണ്ടുങ്ങൽ, ഓണക്കാട്, മണലിപ്പുഴ, പറപ്പാറപ്പുറം, ആരോഗ്യപ്പടി, തലക്കടത്തൂർ കോളനി, മീനടത്തൂർ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ചെറിയമുണ്ടം ഇരിങ്ങാവൂരിൽ സമാപിച്ചു. മീനടത്തൂരിലെ എൽഡിഎഫ് പ്രവർത്തകർ ഒരുക്കിയ ഇഫ്താർ വിരുന്നിലും പങ്കെടുത്തു. കെ പുരം കുണ്ടുങ്ങൽ, മണലിപ്പുഴ എന്നിവിടങ്ങളിലെ ബൂത്ത് കമ്മിറ്റി ഓഫീസുകളും സ്ഥാനാർഥി കെ എസ് ഹംസ ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയൻ, ഏരിയ സെക്രട്ടറി സമദ് താനാളൂർ, മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ കെ ടി ശശി, പി പി സൈതലവി, എം അനിൽകുമാർ, കെവിഎ കാദർ, പി വിനേശൻ, പി സതീശൻ, അഷ്കർ കോറാട്, കെ കെ വേലായുധൻ, പി സിറാജ്, ബാലസംഘം സംസ്ഥാന സെക്രട്ടറി എൻ ആദിൽ തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പം പര്യടനത്തിൽ പങ്കുചേർന്നു.