പുത്തനത്താണി: പൊന്നാനി ലോകസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഡോ. എം.പി അബ്ദുസ്സമദ് സമദാനിയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പുത്തനത്താണി ബസ് സ്റ്റാൻഡിന്
സമീപം തുറന്നു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ പി.ടി അജയ് മോഹൻ അധ്യക്ഷത വഹിച്ചു. കെ.പി.എ മജീദ് എം.എൽ.എ, അഡ്വ. വി.എസ് ജോയ്, അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ, പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, അഡ്വ എൻ. ഷംസുദ്ദീൻ എം.എൽ.എ, കുറുക്കോളി മൊയ്തീൻ എം.എൽ.എ, അബ്ദുറഹ്മാൻ രണ്ടത്താണി, പി.കെ അബ്ദുറബ്ബ്, സി.പി ബാവ ഹാജി, വെന്നിയൂർ മുഹമ്മദ് കുട്ടി, അലികുട്ടി എടരിക്കോട്, എ.എം രോഹിത്, സി. ഹരിദാസ് എക്സ് എം.പി, സൈദലവി മാസ്റ്റർ, എം.കെ ബാവ, കെ.എം ഗഫൂർ, ഇബ്രാഹിം മുതൂർ,പി.എസ്.എച്ച് തങ്ങൾ, വാസു കാരയിൽ, ആതവനാട് മുഹമ്മദ് കുട്ടി തുടങ്ങിയവർ പങ്കെടുത്തു. തെരഞ്ഞെടുപ്പ് കമ്മറ്റി കൺവീനർ അഷ്റഫ് കോക്കൂർ സ്വാഗതവും അഡ്വ. പി.പി ആരിഫ് നന്ദിയും പറഞ്ഞു.