പൊന്നാനി: ഉപജീവനാവശ്യാർഥം ഓട്ടുന്ന തൻ്റെ ഓട്ടോറിക്ഷയിൽ തനിക്കേറെ സ്നേഹാദരമുള്ള സ്ഥാനാർഥിയുടെ പ്രചരണവുമായി ഒരാൾ. പൊന്നാനി കടവനാട് സ്വദേശി പുന്നക്കൽ സുരേന്ദ്രൻ എന്ന സുരേഷാണ് തൻ്റെ ഓട്ടോറിക്ഷയിൽ സമദാനിക്ക് വോട്ട് ചെയ്യണമെന്ന് അപേക്ഷിച്ച് സ്റ്റിക്കർ ഒട്ടിച്ചത്. സ്ഥാനാർഥി പ്രഖ്യാപനം നടന്ന പിറ്റേന്ന് തന്നെ സ്റ്റിക്കർ ഒട്ടിച്ചതായി സുരേഷ് പറഞ്ഞു.
പ്രചോദനമെന്തെന്ന ചോദ്യത്തിന് തനിക്ക് ഏറെ ഇഷ്ടമാണ് അദ്ദേഹത്തെ എന്നായിരുന്നു മറുപടി. 20 വർഷമായി ഓട്ടോറിക്ഷയോടിച്ച് ജീവിക്കുകയാണ് സുരേഷ്.
ഇത്രയും കാലം ഇവിടെ ആർക്കും കിട്ടാത്ത ഭൂരിപക്ഷത്തിന് സമദാനി വിജയിക്കുമെന്ന പ്രതീക്ഷയിലും പ്രാർഥനയിലുമാണ് സുരേഷ്.