കോട്ടക്കൽ: ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി ഡോ. എം.പി അബ്ദുസ്സമദ് സമദാനി കോട്ടക്കൽ നിയോജക മണ്ഡലത്തിലെ വളാഞ്ചേരി, മാറാക്കര, പൊൻമള എന്നീ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ നടന്ന സൗഹൃദ സദസ്സുകളിൽ പങ്കെടുത്തു.
രാവിലെ വളാഞ്ചേരിയിലെ പരേതനായ ഡോ. ഗോവിന്ദൻ്റെ വീട്ടിലെത്തി അദ്ദേഹത്തിൻ്റെ സഹധർമിണി ഡോ. വസന്താ ഗോവിന്ദനെയും ബന്ധുക്കളെയും സന്ദർശിച്ചു.
തുടർന്ന് ചാപ്പനങ്ങാടി ബാപ്പു മുസ്ല്യാരുടെ ഖബറിടത്തിലെത്തി.
അദ്ദേഹത്തിൻ്റെ മകൻ അതാഹുള്ളാ അഹ്സനിയെ സന്ദർശിച്ചു. ശേഷം പറങ്കിമൂച്ചിക്കലിൽ പൊൻമള പഞ്ചായത്ത് യു.ഡി.എഫ് തിരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു.
തുടർന്ന് പഞ്ചായത്ത് സൗഹൃദ സംഗമത്തിൽ സംബന്ധിച്ചു.
തുടർന്ന് ചാപ്പനങ്ങാടിയിലെ മസാലിഹ് ദഅവ അക്കാദമി സന്ദർശിച്ചു.
വൈസ് പ്രിൻസിപ്പാൾ ഹംസസ സഖാഫി, മാനേജർ ഷക്കീബ് സഖാഫി എന്നിവർ വിദ്യാർഥികൾക്കൊപ്പം ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
ശേഷം മരവട്ടം ഗ്രൈസ് വാലി കോളേജിലേക്കാണ് സമദാനി എത്തിയത്.
ചെയർമാൻ പി.പി. പൂക്കോയ തങ്ങൾ ബാ അലവി, സെക്രട്ടറി ഖാദർ ഹാജി, മാനേജർ ഫൈസൽ വാഫി, പ്രിൻസിപ്പാൾ ഡോ. കെ.ഇ അയ്യൂബ് എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
തുടർന്ന് മാറാക്കര പഞ്ചായത്തിൽ ബക്കർ ഹാജിയുടെ വസതിയിലും മേൽമുറി ചാലിയക്കുടത്തും ആറ്റുപുറത്ത് മുൻഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഒറ്റകത്ത് ജമീലയുടെയും വീട്ടിൽ നടന്ന സൗഹൃദ സംഗമത്തിൽ നിരവധി പേർ പങ്കെടുത്തു.
ശേഷം വളാഞ്ചേരി മർക്കസ് സന്ദർശിച്ചു. ആർട്ട്സ് കോളേജിലെയും ടി.ടി.സിയിലെയും വിദ്യാർഥികൾ അദ്ദേഹത്തിന് ഊഷ്മള വരവേൽപ്പ് നൽകി.
ടി.ടി.സി യിലെ കോൺഫ്രൻസ് ഹാളിൽ സമദാനി വിദ്യാർഥികളുമായി സംവദിച്ചു.
കോട്ടക്കൽ മണ്ഡലം യു.ഡി.എഫ് നേതാക്കളായ വി.മധുസൂദനൻ, സലാം വളാഞ്ചേരി, ബഷീർ രണ്ടത്താണി, മണി പൊൻമള , വി.എ റഹ്മാൻ, പി.പി മുഹമ്മദ്, വി.കെ ഷഫീഖ് മാസ്റ്റ്ർ, എം. അഹമ്മദ് മാസ്റ്റർ, കെ.എം ഖലീൽ, കെ.എം ഗഫൂർ എന്നിവർ സമദാനിയെ അനുഗമിച്ചു.
ഉമറലി കരേക്കാട്, സൈതാലി കെ.പി, അമീർ കാരക്കാടൻ, സജിത നന്ദേങ്ങാടൻ, ഒ.പി കുഞ്ഞിമുഹമ്മദ്, ബക്കർ ഹാജി,പി.പി മുഹമ്മദ് പി.എസ് ഹനീഫ, സലാം ചാപ്പനങ്ങാടി, മണ്ണാരത്തൊടി കുഞ്ഞാവ ഹാജി, പട്ടാക്കൽ കുഞ്ഞാപ്പു ഹാജി, ഒ.കെ സുബൈർ, റഫീഖ് കല്ലിങ്ങൽ
എന്നിവർ സംസാരിച്ചു.
വൈകുന്നേരം ഭഗവതി യാട്ട് മഹോത്സവം നടക്കുന്ന താനൂർ കെ. പുരത്ത് പുത്തൂകുളങ്ങര ക്ഷേത്രത്തിലെത്തി. ഭാരവാഹികളും നാട്ടുകാരും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
താനൂർ മണ്ഡലം യു.ഡി.എഫ് നേതാക്കളായ കെ.എം മുത്തുക്കോയ തങ്ങൾ,ഒ.രാജൻ, താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സൽമത്ത് എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു.