കോട്ടക്കൽ: ആയൂർവ്വേദത്തിൻ്റെ ഈറ്റില്ലമായ കോട്ടക്കലിൽ ആയൂർവ്വേദ സർവ്വകലാശാല യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുമെന്ന് മഹിളാ മോർച്ച സംസ്ഥാന പ്രസിഡൻ്റും എൻ.ഡി.എ പൊന്നാനി സ്ഥാനാർത്ഥിയുമായ നിവേദിത പറഞ്ഞു. യോഗയും ആയൂർവ്വേദവും ലോകത്തിന് ഭാരതത്തിൻ്റെ സംഭാവനയാണ്, അതിനെ ലോ കോത്തര നിലവാരത്തിലേക്ക് നരേന്ദ്ര മോദി സർക്കാർ വളർത്തിക്കൊണ്ടിരിക്കുകയാണ്. കോട്ടക്കൽ ആര്യവൈദ്യശാല കൈലാസ മന്ദിരത്തിൽ സന്ദർശനം നടത്തിയതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.ഇന്നലെ കാടാമ്പുഴ, മാറാക്കര, കോട്ടക്കൽ, പൊൻമള മേഖലകളിൽ സ്ഥാനാർത്ഥി പര്യടനം നടത്തി. രാവിലെ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് പ്രചരണത്തിന് തുടക്കം കുറിച്ചത്. ക്ഷേത്ര മേൽശാന്തി പുതുമന മഠം ഹരി എബ്രാന്തിരി, കീഴ്ശാന്തി പ്രമോദ് എ മ്പ്രാന്തിരി, ദേവസ്വം ജീവനക്കാർ എന്നിവരെ നേരിൽ കണ്ടുവോട്ട് അഭ്യർത്ഥന നടത്തി.തുടർന്ന് കാടാമ്പുഴയിൽ നടന്ന നവാഗത സദസ്സിലും കുടുംബയോഗത്തിലും സ്ഥാനാർത്ഥി പങ്കെടുത്തു.തുടർന്ന് പുന്നപ്പുറത്ത് മനനീലകണ്ഠൻ എമ്പ്രാന്തിരിയിൽ നിന്നും അനുഗ്രഹം വാങ്ങി .കോട്ടക്കൽ ആര്യവൈദ്യശാലയും, ഫാക്ടറിയും, ധർമ്മാശുപത്രിയും സന്ദർശിച്ചു.തുടർന്ന് കുറുപ്പും പടി, തോട്ടപ്പായ എന്നിവിടങ്ങളിൽ നടന്ന കുടുംബയോഗത്തിലും, വൈകിട്ട് നടന്ന ഇലക്ഷൻ മാനേജ്മെൻ്റ് കമ്മറ്റി യോഗത്തിലും സ്ഥാനാത്തി പങ്കെടുത്തു. സ്ഥാനാർത്ഥിക്കൊപ്പം ബി ജെ പി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ.സുരേന്ദ്രൻ, മണ്ഡലം പ്രസിഡൻ്റ് ഷൈജു തലകാപ്പ്, മഹിളാ മോർച്ച ജില്ലാ പ്രസിഡൻ്റ് ദീപ പുഴക്കൽ, വൈസ്.പ്രസി.ഗിരിജ കാടാമ്പുഴ, ജില്ലാ മീഡിയ കൺവീനർ. മഠത്തിൽ രവി, കോട്ടക്കൽ മണ്ഡലം പ്രഭാരി എം.വസന്തകുമാർ, ഓ.ബി.സി. മോർച്ച സംസ്ഥാന കമ്മറ്റി അംഗം വിജയകുമാർ കാടാമ്പുഴ, കോട്ട നഗരസഭാ കൗൺസിലർമാരായ കെ.പി, ഗോപിനാഥൻ, ടി.എസ്.ജയപ്രിയൻ, എന്നിവരുമുണ്ടായിരുന്നു.
ഇന്ന് (ശനി) സ്ഥാനാർത്ഥി തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ നന്നമ്പ്ര, എടരിക്കോട്, ഗ്രാമപഞ്ചായത്തുകളിലെ കീ വോട്ടർമാരെയും, വെള്ളിയാമ്പുറത്ത് നടക്കുന്ന കുടുംബയോഗം, തട്ടം തലം ലക്ഷംവീട് കോളനി, കൊടക്കല്ല് കോളനിയിലും നടക്കുന്ന കുടുംബയോഗത്തിലും, കോട്ടക്കൽ ആയൂർവ്വേദ കോളേജ്, എന്നിവിടങ്ങളിൽ പര്യടനം നടത്തും
ആര്യവൈദ്യശാല സന്ദർശിച്ചു.
എൻ.ഡി.എ.സ്ഥാനാർത്ഥി നിവേദിത കോട്ടക്കൽ ആര്യവൈദ്യശാലയിൽ സന്ദർശനം നടത്തി. ആര്യവൈദ്യശാല കൈലാസമന്ദിരം, ഫാക്ടറി, നഴ്സിംഗ് ഹോം, ചാരിറ്റബിൾ ആശുപത്രി എന്നിവിടങ്ങളിലെത്തി ജീവനക്കാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥന നടത്തി. കൈലാസമന്ദിരത്തിലെത്തിയ സ്ഥാനാർത്ഥിയെ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ.പി.മാധവൻകുട്ടി വാരിയർ, മെറ്റീരിയൽസ് മാനേജർ ശൈലജ മാധവൻകുട്ടി.പി.ആർ.ഒ.എം.ടി.രാമകൃഷ്ണൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.സ്ഥാനാർത്ഥിക്കൊപ്പം ബി ജെ പി സംസ്ഥാന എക്സി.അം ഗം കെ.കെ.സുരേന്ദ്രൻ, കോട്ടക്കൽ മണ്ഡലം, പ്രസി.ഷൈജു തല കാപ്പ്, കോട്ടക്കൽ നഗരസഭാ കൗൺസിലർമാരായ കെ.പി.ഗോപിനാഥൻ, ടി.എസ്.ജയപ്രിയൻ, എം.കെ.ജയകുമാർ, എം.രാജസുലോചന എന്നിവരുമുണ്ടായിരുന്നു.