താനൂർ: എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ് ഹംസ താനൂർ മണ്ഡലത്തിൽ പര്യടനം നടത്തി വെള്ളിയാഴ്ച രാവിലെ കാട്ടിലങ്ങാടി ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. പ്രഭാത നടത്തക്കാരെയും, കായിക താരങ്ങളെയും കണ്ട് വോട്ടഭ്യർത്ഥിച്ചു. കൂടെ പ്രദേശവാസികളെയും കണ്ടു.തുടർന്ന് കണ്ണന്തളി, പനങ്ങാട്ടൂർ നാരായണിയമ്മയുടെ വീട്, അഴിമുഖം, ഒട്ടുംപുറം, ഫാറൂഖ് പള്ളി, കോർമൻ കടപ്പുറം, ഹാർബർ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. ഹാർബർ പരിസരത്ത് വല നെയ്ത്ത് തൊഴിലാളികളെയും സന്ദർശിച്ചു. ഉച്ചയ്ക്ക് ശേഷം താനാളൂർ, ചെറിയമുണ്ടം എന്നിവിടങ്ങളിലെ പര്യടന ശേഷം, കെപുരം പുത്തൻ തെരുവിൽ സമാപിച്ചു സ്ഥാനാർത്ഥിക്കൊപ്പം സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയൻ, ഏരിയാ സെക്രട്ടറി സമദ് താനാളൂർ, കെ ടി ശശി, എം അനിൽകുമാർ, പി പി സൈതലവി, ഹംസു മേപ്പുറത്ത് എന്നിവരുമുണ്ടായിരുന്നു.