തിരൂര്‍: എല്‍.ഡി.എഫിന്റെ പരസ്യം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ തിരൂരങ്ങാടിയില്‍ മുസ്ലിം ലീഗ് നേതാവ് ‘സുപ്രഭാതം’ ദിനപത്രത്തിന്റെ കോപ്പി കത്തിച്ചത് അപലപനീയമെന്ന് പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ് ഹംസ.
ഇതിന്റെ പേരിലാണെങ്കില്‍ അവര്‍ ആദ്യം കത്തിക്കേണ്ടിയിരുന്നത് അവരുടെ പത്രമായ ചന്ദ്രിക ആയിരുന്നു. പിണറായി വിജയന്‍ വികസന നായകന്‍ എന്ന പരസ്യം ചന്ദ്രികയുടെ ഒന്നാം പേജില്‍ വന്നിട്ടുണ്ടെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.







