മുസ്ലിം ലീഗുമായും ഹൈദരലി ശിഹാബ് തങ്ങളുടെ മരണവുമായും ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാൻ മുസ് ലിം ലീഗ് നേതൃത്വത്തെയും പൊന്നാനി മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അബ്ദുസമദ് സമദാനിയെയും താൻ വെല്ലുവിളിക്കുന്നതായി എൽ.ഡി.എഫ് സ്ഥാനാർഥി കെ.എസ്. ഹംസ. തിരൂരിൽ നടത്തിയ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ ലീഗിനെക്കുറിച്ച് പറഞ്ഞകാര്യങ്ങൾ അടിസ്ഥാനരഹിതമാണെങ്കിൽ സമദാനി മറുപടി പറയണം. അല്ലെങ്കിൽ ലീഗ് നേതൃത്വം മറുപടി പറയാനുള്ള തന്റേടം കാണിക്കണം. ചോദ്യങ്ങളിൽനിന്നും വസ്തുതകളിൽനിന്നും ഒളിച്ചോടുന്നത് നല്ലതല്ല. താൻ കൂടുതൽ വെളിപ്പെടുത്തൽ നടത്തുമെന്നതിനാലാണ് ലീഗ് നേതൃത്വം മൗനം പാലിക്കുന്നത്.