തിരൂർ: മനുഷ്യരെ തമ്മിലടിപ്പിച്ച് അധികാരം പിടിക്കാനാണ് നരേന്ദ്രമോദിയും ആര്‍.എസ്.എസും ശ്രമിക്കുന്നതെന്ന് പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ് ഹംസ. തൃപ്രങ്ങോട് പഞ്ചായത്തിലെ ചമ്രവട്ടത്ത് തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്തംഗം ടി.വി ലൈലയുടെ വീട്ടില്‍ നടന്ന സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിന്റെ ഭാഗമായാണ് പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. സംഘ്പരിവാറിന്റെ ഈ ഗൂഢലക്ഷ്യത്തെ തകര്‍ക്കാന്‍ ഇടതുമുന്നണിയെ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയാണ് കെ.എസ് ഹംസയുടെ പര്യടനം തുടങ്ങിയത്. രണ്ടു ദിവസത്തെ വിദേശപര്യടനത്തിനു ശേഷം ഇന്നലെ രാവിലെയാണ് സ്ഥാനാര്‍ത്ഥി തിരിച്ചെത്തിയത്. തവനൂര്‍ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലാണ് പര്യടനം നടത്തിയത്. തൃപ്രങ്ങോട് പഞ്ചായത്തിലെ ചമ്രവട്ടം, പെരുന്തല്ലൂര്‍ പടിത്തിരുത്തി, ആനപ്പടി, കടപ്പളളി, പൂഴികുന്ന്, പുറത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ ഉണ്ടപ്പടി കോളനി, എടക്കനാട്, കാവിലക്കാട്, തൃത്തല്ലൂര്‍, കരിയിലപ്പാലം എന്നിവിടെങ്ങളില്‍ പര്യടനം നടത്തി. ഇഫ്താറിന് ശേഷം മംഗംലം ഗ്രാമ പഞ്ചായത്തിലും കെ.എസ് ഹംസ പര്യടനം നടത്തി.
സി.പി.ഐ (എം) ജില്ലാ കമ്മിറ്റിയംഗം കെ. നാരായണന്‍, തവനൂര്‍ മണ്ഡലം സെക്രട്ടറി എ. ശിവദാസന്‍, ലോക്കല്‍ സെക്രട്ടറി സി. ഹരിദാസന്‍, തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാലിനി, തൃപ്രങ്ങോട് പഞ്ചായത്തംഗം ടി.വി ലൈല, പി. ഇബ്രാഹിംകുട്ടി, ടി.വി മൊയ്തീന്‍കുട്ടി, ഐ.പി അഷ്‌റഫ്, പുറത്തൂര്‍ വെസ്റ്റ് ലോക്കല്‍ സെക്രട്ടറി ഹനീഫ മാസ്റ്റര്‍, പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റഹ്‌മത്ത് സൗദ, സി.പി.ഐ (എം) ബ്രാഞ്ച് സെക്രട്ടറി ഇബ്രാഹിം, കാവിലക്കാട് സൗത്ത് ലോക്കല്‍ സെക്രട്ടറി സുദേവന്‍ മാസ്റ്റര്‍, പുറത്തൂര്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ സജിത മാപാല, പച്ചിയത്ത് ബാലകൃഷ്ണന്‍, ബ്രാഞ്ച് സെക്രട്ടറി ഷറഫുദ്ദീന്‍, പ്രകാശന്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.