തിരൂർ: പൊന്നാനിയിൽ നിന്നും തിരൂർ വഴി ആരംഭിച്ച ഗൂഡല്ലൂർ അന്തർ സംസ്ഥാന ഫാസ്റ്റ് പാസഞ്ചർ ബസിന് തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ് സ്വീകരണം നൽകി. തിരൂർ ചേമ്പർ ഓഫ് കോമേഴ്സ് ജനറൽ സെക്രട്ടറി പി.പി അബ്ദുറഹ്മാൻ, ട്രഷർ റഷീദ് ചക്കുങ്ങൽ, എക്സിക്യുട്ടീവ് മെമ്പർമാരായ ഫൈസൽ സൈക്കിൾ ലാൻ്റ്, കുഞ്ഞിമോൻ, അബ്ദുറഹ്മാൻ ഹാജി എന്നിവർ പങ്കെടുത്തു. രാവിലെ 6.50ന് തിരൂരിൽ നിന്നും പുറപ്പെടുന്ന ബസ്, കോട്ടക്കൽ – മലപ്പുറം – മഞ്ചേരി – നിലമ്പൂർ – എടക്കര – വഴിക്കടവ്- നാടുകാണി വഴി 10.30നാണ് ഗൂഡല്ലൂരിൽ എത്തിച്ചേരുക. വൈകീട്ട് നാലുമണിക്കാണ് ഗൂഡല്ലൂരിൽ നിന്നും തിരൂർ വഴി പൊന്നാനിയിലേക്ക് തിരിക്കുക.
തിരൂരിൽ നിന്നും നിലമ്പൂരിലേക്ക് 81രൂപയും തിരൂരിൽ നിന്നും ഗൂഡല്ലൂർ വരെ 148 രൂപയുമാണ് ടിക്കറ്റ് നിരക്ക് വരുന്നത്.