പൊന്നാനി: പൊന്നാനിയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവനോളം സ്വർണം കവർന്നു. ലോക്കറിൽ സൂക്ഷിച്ച സ്വർണമാണ് കവർന്നത്. പൊന്നാനി ഐശ്വര്യ തീയേറ്ററിന് സമീപമുള്ള രാജേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. രാജേഷ് കുടുംബത്തോടൊപ്പം ദുബായിലാണുള്ളത്. രണ്ടാഴ്ച മുമ്പാണ് ഇവർ വീട്ടിൽവന്നു പോയത്.







