ആവേശവും വാശിയും നിറഞ്ഞ
രാഷ്ട്രീയാന്തരീക്ഷത്തിൽ കേരളം ഇന്ന് ബൂത്തിലേക്ക്. രണ്ടേമുക്കാൽ കോടി വോട്ടർമാർക്കായി ഇരുപത്തയ്യായിരത്തിലധികം
ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്
രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് പോളിങ്.

പൊന്നാനി മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഡോ. എം.പി അബ്ദുസ്സമദ് സമദാനി കോട്ടക്കൽ നഗരസഭയിലെ ആമപ്പാറ എ എൽ.പി സ്കൂളിലെ വടക്കുഭാഗത്തുള്ള പുതിയ കെട്ടിടത്തിലെ 31ാംനമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.
ഈ ബൂത്തിലെ ആദ്യ വോട്ടറായിരുന്നു ഡോ. സമദാനി.

എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ് ഹംസ പാഞ്ഞാൾ പഞ്ചായത്തിലെ തൊഴുപ്പാടം സെൻ്റർ അംഗനവാടിയിലെ 53-ാം നമ്പർ ബൂത്തിൽ രാവിലെ ഏഴു മണിയ്ക്ക് എത്തി ആദ്യ വോട്ട് രേഖപ്പെടുത്തി.







