പൊന്നാനി: കൊല്ലൻപടി റോഡിലെ പഴയ പള്ളപ്രം പാലത്തിനു മുകളിലൂടെ ഓടിക്കൊണ്ടിരിക്കുകയായിരുന്ന ഓട്ടോറിക്ഷക്ക് മുകളിലേക്ക് മരം വീണ് അപകടം. ഓട്ടോറിക്ഷ ഡ്രൈവർ എം.എൽ.എ റോഡ് സ്വദേശി ഷിനോദ് (38) നെ നിസ്സാര പരിക്കുളോടെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. തുടർന്ന് പൊന്നാനിയിൽ നിന്നും ഫയർ ഫോഴ്‌സെത്തി, നാട്ടുകാരും ചേർന്ന് മരം മുറിച്ചു മാറ്റി.