വൈലത്തൂർ: . കേരള സർക്കാർ- കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന “ഞാറ്റുവേല ചന്തയും കർഷക സഭയും 2024” ന്റെ ഭാഗമായി പൊന്മുണ്ടം കൃഷിഭവൻ ഞാറ്റുവേല ചന്ത
പ്രസിഡന്റ് കുണ്ടിൽ ഹാജറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഉമ്മർ ഹാജിയുടെ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ മുഹ്സിന, വാർഡ് മെമ്പർമാർ, കാർഷിക വികസന സമിതി മെമ്പർമാർ, കൃഷി അസിസ്റ്റന്റ്മാരായ സുബീഷ് എൻ പി, ഐ.കെ. നാദിറ, പൊന്മുണ്ടം ഇക്കോഷോപ് പ്രതിനിധികൾ, . കർഷകർ തുടങ്ങിയവർ പങ്കെടുത്തു. ഞാറ്റുവേല ചന്തയുടെ ഭാഗമായി കാർഷിക ഉൽപന്നങ്ങളുടെയും, നടീൽ വസ്തുകളുടെയും വിപണനം നടത്തി.