വൈലത്തൂർ: വയനാട് ദുരിതബാധിതരെ സഹായിക്കാൻ പൊൻമുണ്ടം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ അവരുടെ സമ്പാദ്യക്കുടുക്ക മുഴുവനായും ഹെഡ്മാസ്റ്റർക്ക് കൈമാറി. കെ.ടി. റന, ഫാത്തിമ ഷൻസ,
എം, അൻഷിഫ്, ടി.ഫാത്തിമ ഷൽജ, കെ.ടി. സാഹിൻ, മുഹമ്മദ് മിദ്ലാജ്, ആർ. അഹമ്മദ് റിഫാഹ്,
ടി. ഫാത്തിമ സൻഹ, കെ.പി. ഷുഹൈമ എന്നീ കുട്ടികളാണ് സ്വരുക്കൂട്ടി വെച്ച സമ്പാദ്യക്കുടുക്ക കൈമാറിയത്. ഹെഡ്മാസ്റ്റർ കെ. ഷറഫുദ്ധീൻ,
സ്കൂൾ ലീഡർ കെ. നിഫറിസ്നി, സി. സനില, കെ.എം. ഹനീഫ, ടി. ഷബീർ ബാബു, ആർ. ഉണ്ണി, സോണിയ എന്നിവർ സംബന്ധിച്ചു