വൈലത്തൂർ: പൊൻമുണ്ടം ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ പ്രൈമറി വിഭാഗം പഠനോൽസവത്തിൻ്റെ ഭാഗമായി വായനാ കാർഡ് നിർമ്മാണ ശിൽപശാല നടത്തി. സാംസ്കാരിക പ്രവർത്തകൻ സി.പി. രാധാകൃഷ്ണൻ വായനാകാർഡ് നിർമ്മിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു.
ഹെഡ് മാസ്റ്റർ കെ.ഷറഫുദ്ധീൻ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സി. സനില , കെ.എം. ഹനീഫ , ടി. ഷബീർ ബാബു, രാഖി ലക്ഷ്മി, ടി. ലൈല, പി.ജെ. ലാലിമോൾ, ഫാത്തിമ നസ്റി, ടി. മുനീറ, ഷമ്മി ടീച്ചർ, കെ. ആയിഷ, എ. ജലീസ, എം.പി. അബ്ദുസമദ്, കെ. അൻജന എന്നിവർ സംസാരിച്ചു.