കണ്ണൂരിൽ പോലീസുകാരൻ പോക്‌സോ കേസിൽ അറസ്റ്റിൽ. കണ്ണൂർ ടെലി കമ്മ്യൂണിക്കേഷൻ ഹെഡ് കോൺസ്റ്റബിൾ അബ്ദുൽ റസാഖാണ് അറസ്റ്റിലായത്. ആൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ മെയ് മാസം മുതൽ ഇയാൾ കുട്ടിയെ പീഡിപ്പിച്ച് വരികയാണെന്നാണ് പരാതി. കുട്ടി വീട്ടുകാരെ വിവരം അറിയിച്ചതിനെ തുടർന്ന് മാതാപിതാക്കൾ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ അബ്ദുൽ റസാഖ് രണ്ടാം ഭാര്യ നൽകിയ പീഡന കേസിൽ നിലവിൽ സസ്‌പെൻഷനിലാണ്.