കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ വില്പനയ്ക്കായി എത്തിച്ച കഞ്ചാവും കഞ്ചാവ് ഓയിലുമായി രണ്ടുപേര്‍ പിടിയില്‍.കതിരൂര്‍ നന്ദിയത്ത് വീട്ടില്‍ കാഞ്ചി ബാവ (38), താണ കസാനക്കോട്ടയിലെ ഫാരിസ് വില്ലയില്‍ സല്‍മാന്‍ ഫാരിസ് (23) എന്നിവരാണ് പിടിയിലായത്. പ്രതികളുടെ കൈയ്യില്‍ നിന്നും രണ്ടരക്കിലോ കഞ്ചാവും ഒരുലിറ്റര്‍ കഞ്ചാവ് ഓയിലും പിടികൂടി.