വളാഞ്ചേരി: ബസ്സില്‍ വച്ച് പതിനഞ്ച് വയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പി എസ് സി അധ്യാപകൻ അറസ്റ്റിൽ. വേങ്ങര അരിക്കുളം കല്ലൻ ഷഫീഖ് ആണ് പിടിയിലായത്. മെയ് 27 നാണ് കേസിന് ആസ്പദമായ സംഭവം. കോട്ടക്കലില്‍ നിന്ന് വളാഞ്ചേരിയിലേക്ക് വരുകയായിരുന്ന ദോസ്ത് എന്ന സ്വകാര്യബസ്സിലാണ് പതിനഞ്ചുകാരി ലൈംഗികാതിക്രമത്തിന് ഇരയായത്.
സഹപാഠികളെല്ലാം അതാത് സ്‌റ്റോപ്പുകളിലിറങ്ങിയ ശേഷം ഒറ്റയ്ക്കായ പെണ്‍കുട്ടിയെ ബസില്‍ യാത്ര ചെയ്തിരുന്ന വേങ്ങര അരിക്കുളം സ്വദേശി ഷഫീഖ് ലൈംഗീകാത്രിക്രമം നടത്തുകയായിരുന്നു.
പീഡന വിവരം പെണ്‍കുട്ടി ബസ് ജീവനക്കാരോട് കരഞ്ഞു പറഞ്ഞെങ്കിലും ഒന്നും കേള്‍ക്കാന്‍ നില്‍ക്കാതെ ബസ് ജീവനക്കാര്‍ പെണ്‍കുട്ടിയെ വഴിയില്‍ ഇറക്കി വിടുകയായിരുന്നു. പെണ്‍കുട്ടിയെ കടന്നുപിടിച്ച ആളുമായി സ്റ്റാന്‍ഡിലേക്ക് പോയ ബസ്സ് ജീവനക്കാര്‍ ഇയാളെ സ്റ്റാന്‍ഡില്‍ ഇറങ്ങി രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്തു.
തുടര്‍ന്നാണ് നാട്ടുകാര്‍ വിഷയത്തില്‍ ഇടപെട്ടത്. വഴിയില്‍ കരഞ്ഞു കൊണ്ടുനിന്ന പെണ്‍കുട്ടി നാട്ടുകാരോട് വിവരം അറിയിക്കുകയും തുടര്‍ന്ന് വളാഞ്ചേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പ്രതിയെ കുറിച്ച് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം എസ് പി വിശ്വനാഥന്റെ നേതൃത്വത്തില്‍ തിരൂര്‍ ഡിവൈഎസ്പി പ്രേമാനന്ദകൃഷ്ണന്‍ വളാഞ്ചേരി സി ഐ ബഷീര്‍ ചിറക്കിലിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് കോട്ടക്കല്‍, പുത്തനത്താണി, ചെനക്കല്‍, രണ്ടത്താണി, പുത്തനത്താണി, അതിരുമട, വെട്ടിച്ചിറ, കാവുംപുറം വളാഞ്ചേരി എന്നീ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പോലീസ് പ്രതിയിലേക്ക് എത്തിചേരുകയായിരുന്നു. അറസ്റ്റിലായഅധ്യാപകന്‍ തൃശ്ശൂര്‍,പാലക്കാട്, മലപ്പുറം എന്നീ സ്ഥലങ്ങളിലെ പി എസ് പി കോച്ചിംങ് അധ്യാപകനാണ്. വളാഞ്ചേരി പോലീസീന്റെ അന്വേഷണ മികവാണ് പ്രതിയെ പിടികൂടിയത്. മാസ്‌ക് ധരിച്ച ഷഫീഖ് ലൈംഗികാത്രക്രമണത്തിന് ഇരയായ വിദ്യാര്‍ഥിനിയോട് അധ്യാപകനാണെന്ന വിവരം പങ്ക് വെച്ചിരുന്നു. ഇതും പ്രതിയെ പിടികൂടാന്‍ സഹായമായി.