Homeകേരളംപ്ലസ് ടു വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; അധ്യാപകൻ അറസ്റ്റിൽ

പ്ലസ് ടു വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; അധ്യാപകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സ്കൂള്‍ അധ്യാപകൻ അറസ്റ്റില്‍. തൃശ്ശൂർ കേച്ചേരി ചിറനെല്ലൂർ കോനിക്കര വീട്ടില്‍ സെബിൻ ഫ്രാൻസീസ് (42) ആണ് അറസ്റ്റിലായത്.പ്ലസ് ടു വിദ്യാർഥിനിക്കു നേരെ ആണ് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത്. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി നിരവധിതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയെ തുടർന്നാണ് സെബിൻ ഫ്രാൻസിസിനെ അറസ്റ്റ് ചെയ്തത്. ഇതിനിടെ കുട്ടിയെ കൊണ്ട് നിർബന്ധിപ്പിച്ച്‌ രജിസ്റ്റർ വിവാഹം ചെയ്യാനും പ്രതി ശ്രമം നടത്തി. വർഷങ്ങള്‍ക്ക് മുമ്ബ് പ്രതി സ്കൂള്‍ അധ്യാപികയെ വിവാഹം ചെയ്തിരുന്നു. ഇരുവരും തമ്മില്‍ ഇപ്പോള്‍ അകല്‍ച്ചയിലാണ്. നിയമപ്രകാരം വിവാഹബന്ധം വേർപ്പെടുത്തിയിട്ടില്ലന്നാണ് അറിയുന്നത്. ഇതിനിടെയാണ് പ്ലസ് ടു വിദ്യാർഥിനിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയത്.

കുട്ടി ബന്ധുക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് കുന്നംകുളം പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സിപിഎം ചിറനെല്ലൂർ ബ്രാഞ്ചുസെക്രട്ടറിയായിരുന്നു. ഇയാളുടെ അസാന്നിധ്യത്തില്‍ ചേർന്ന ബ്രാഞ്ചുസമ്മേളനം പുതിയ ബ്രാഞ്ച് സെക്രട്ടറിയെ തെരഞ്ഞെടുത്തു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -