തിരൂർ: കൂട്ടുകാരനോടൊത്ത് കടലിൽ കുളിക്കുന്നതിനിടെ 12 വയസ്സുകാരൻ മുങ്ങിമരിച്ചു. തിരൂർ കൂട്ടായി കോതപറമ്പ് ബദർ മസ്ജിദിനു സമീപം താമസിക്കുന്ന. അമ്മദ് കടവത്ത് സിറാജിന്റെ മകൻ അബി റോഷൻ ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. വിവരമറിഞ്ഞെത്തിയ നാട്ടുകാർ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കൂട്ടായി വാടിക്കൽ പി.കെ.ടി.ബി.എം യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ് മാതാവ്: മുർഷിദ. സഹോദരങ്ങൾ: സയാൻ, റസ.