Homeലേറ്റസ്റ്റ്ജനുവരി 1 മുതല്‍ ഈ ഫോണുകളില്‍ വാട്സ്‌ആപ്പ് നിലയ്ക്കും

ജനുവരി 1 മുതല്‍ ഈ ഫോണുകളില്‍ വാട്സ്‌ആപ്പ് നിലയ്ക്കും

പഴയ മോഡല്‍ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളില്‍ വാട്സ്‌ആപ്പ് പ്രവർത്തനം നിലയ്ക്കുന്നു. 2025 ജനുവരി 1 മുതല്‍ ആൻഡ്രോയിഡ് കിറ്റ്കാറ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തില് (ഒഎസ്) പ്രവര്ത്തിക്കുന്നതും പഴയ ഒഎസില് പ്രവര്ത്തിക്കുന്നതുമായ മോഡലുകളില്‍ വാട്സ്‌ആപ്പ് പ്രവർത്തനരഹിതമാകുമെന്ന് എച്ച്‌ഡി ബ്ലോഗ് റിപ്പോർട്ട് ചെയ്തു. വാട്സ്‌ആപ്പിനൊപ്പം മെറ്റയുടെ ഉടമസ്ഥതയിലുളള ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ആപ്പുകളും പ്രവർത്തനരഹിതമാകുമെന്ന് റിപ്പോർട്ടുണ്ട്. കാലപ്പഴക്കമുള്ള ഫോണുകളില്‍ വാട്സ്‌ആപ്പിന്റെ പുതിയ പതിപ്പുകള്‍ പ്രവർത്തിക്കുന്നതിനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് സേവനം അവസാനിപ്പിക്കുന്നത്.

ജനുവരി മുതല്‍ വാട്സ്‌ആപ്പ് പ്രവർത്തനരഹിതമാകുന്ന ഫോണുകള്‍

സാംസങ് ഗാലക്സി എസ് 3
സാംസങ് ഗാലക്സി നോട് 2
സാംസങ് ഗാലക്സി ഏസ് 3
സാംസങ് ഗാലക്സി എസ് 4 മിനി
മോട്ടോ ജി (1st Gen)
മോട്ടറോള Razr HD
മോട്ടോ ഇ 2014
എച്ച്‌ടിസി വണ്‍ എക്സ്
എച്ച്‌ടിസി വണ്‍ എക്സ് +
എച്ച്‌ടിസി ഡിസയർ 500
എച്ച്‌ടിസി ഡിസയർ 601
എച്ച്‌ടിസി ഒപ്റ്റിമസ് ജി
എച്ച്‌ടിസി നെക്സസ് ജി
എല്‍ജി ജി2 മിനി
എല്‍ജി എല്‍ 90
സോണി എക്സ്പീരിയ Z
സോണി എക്സ്പീരിയ എസ്പി
സോണി എക്സ്പീരിയ ടി
സോണി എക്സ്പീരിയ വി

ഈ ഫോണുകളില്‍ വാട്സ്‌ആപ്പ് ഉപയോഗിക്കുന്നവർക്ക് ഗൂഗിള്‍ ഡ്രൈവിലേക്കോ പുതിയ ഫോണുകളിലേക്കോ ചാറ്റുകളും ഡാറ്റകളും 2025 ജനുവരി 1 ന് മുൻപായി ബാക്കപ്പ് ചെയ്ത് വിവരങ്ങള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കാം.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -