വൈലത്തൂർ: പൊന്മുണ്ടം സ്വദേശി മറിയാമുവിന്റെ സർജറിയാണ് ഡോ. പി.കെ ഉമ്മറിന്റെ നേതൃത്വത്തിൽ എടരിക്കോട് ഹാരിസൺ ആശുപത്രിയിൽ കഴിഞ്ഞ ദിവസം പൂർത്തീകരിച്ചത്.
കാൽവഴുതി വീണതിനെ തുടർന്ന് 101 കാരിയായ മറിയുമ്മയുടെ ഇടുപ്പെല്ല് പൊട്ടുകയായിരുന്നു. മറിയുമ്മയുടെ പ്രായാധിക്യവും മറ്റു ശാരീരിക അവശതകളും ഉള്ളതിനാൽ ശസ്ത്രക്രിയ ഏറെ സങ്കീർണ്ണമായിരുന്നു. വിദഗ്ധ
പരിശോധനകളിൽ ഇവരുടെ
ഇടുപ്പെല്ലിന് സാരമായ പരിക്കു
കൾ കണ്ടെത്തിയതിനെ തുടർന്ന് അടിയന്തിര ശസ്ത്രക്രിയ്ക്ക് നിർ
ദേശിക്കുകയായിരുന്നു. ഇതേ
തുടർന്നാണ് മറിയുമ്മയെ പി.എ
ഫ്.എൻ എ 2 എന്ന ശസ്ത്രക്രിയ്ക്ക്
വിധേയമാക്കിയത്. ശസ്ത്രക്രിയ
ക്ക് ശേഷം സുഖം പ്രാപിച്ച മറിയുമ്മ ആശുപത്രി വിട്ടു