പെട്രോൾ പമ്പ് ജീവനക്കാരനെ മർദിച്ച് പണം കവർന്നതായി പരാതി
പെരുമ്പടപ്പ്: പെരുമ്പടപ്പിൽ പെട്രോൾ പമ്പ് ജീവനക്കാരനെ മർദിച്ച് പണം കവർന്നതായി പരാതി. സംഭവത്തിൽ മാവിൻ ചുവട് സ്വദേശികളായ മൂന്ന് പേരെ പെരുമ്പടപ്പ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. പെരുമ്പടപ്പ് പാറയിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിലെ ജീവനക്കാരനായ അലിക്കാണ് മർദനമേറ്റത്. ഞായറാഴ്ച പുലർച്ചെ നാലിനാണ് സംഭവം.