കൽപകഞ്ചേരി: ഏഴു വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ കേസില്‍ 50 വയസ്സുകാരന് 40 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കല്‍പകഞ്ചേരി തുവ്വക്കാട് കന്മനം കൊടുവട്ടത്ത് വീട്ടില്‍ മുഹമ്മദ് മുസ്തഫയെയാണ് പെരിന്തല്‍മണ്ണ പോക്സോ സ്പെഷല്‍ കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. 2021 ജനുവരി 11നാണ് സംഭവം. രക്ഷിതാക്കളുടെ സംരക്ഷണത്തില്‍ കഴിഞ്ഞ ബാലികയെ അങ്ങാടിപ്പുറത്തിന് സമീപം ആശുപത്രിക്ക് മുൻവശത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയില്‍ വെച്ചാണ് ലൈംഗികാതിക്രമത്തിനിരയാക്കിയത്. പെരിന്തല്‍മണ്ണ പൊലീസ് ഇന്‍സ്പെക്ടറായിരുന്ന സജിന്‍ ശശി, സി.കെ. നാസര്‍, കല്‍പകഞ്ചേരി ഇന്‍സ്പെക്ടര് റായിരുന്ന റിയാസ് രാജ, സബ് ഇന്‍സ്പെക്ടര്‍മാരായ ഹേമലത, എസ്.കെ. പ്രിയന്‍ എന്നിവരാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രതിയെ തവനൂർ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.