പെരിന്തൽമണ്ണയിൽ കരിങ്കല്ലത്താണിയിൽ കത്തി ഉപയോഗിച്ച് നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരുക്കേറ്റ യുവാവ് മരിച്ചു. കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ദീനാണ് മരിച്ചത്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
കരിങ്കല്ലത്താണിയിൽ വെച്ച് പരാക്രമം കാണിച്ച നിസാമുദ്ദീൻ നാട്ടുകാരനായ സൈതലവിയെ കുത്തി പരുക്കേൽപ്പിച്ചിരുന്നു. ഇതിന് പിന്നാലെ കത്തി ഉപയോഗിച്ച് നാട്ടുകാർക്ക് നേരെയും ആക്രമണം നടത്തി.
കീഴ്‌പ്പെടുത്താനുള്ള നാട്ടുകാരുടെ ശ്രമത്തിനിടെയാണ് നിസാമുദ്ദീന് പരിക്കേൽക്കുകയായിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു