പെരിന്തൽമണ്ണ: .അങ്ങാടിപ്പുറത്ത് കടയില്‍ ചെരുപ്പ് വാങ്ങാനെത്തിയവർ പണം നല്‍കാതെ ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം അങ്ങാടിപ്പുറം ടൗണിലെ ഫൂട്ട് വെയറിലാണ് സംഭവം. രാത്രി കടയിലെത്തിയ അഞ്ചു യുവാക്കള്‍ അഞ്ചു ജോഡി ചെരുപ്പുകള്‍ എടുത്തശേഷം പണം നല്‍കാതെ കടന്നുകളയുകയായിരുന്നു.
ഗൂഗിള്‍ പേ വഴി ഇവർ മാറി,മാറി പണം അടയ്ക്കാൻ ശ്രമിച്ചെങ്കിലും പണം കയറുന്നില്ലെന്ന് പറഞ്ഞ് ഇവർ കടയില്‍ നിന്ന് ചെരുപ്പുമായി പുറത്തേക്ക് ഓടുകയായിരുന്നു. കടയുടമയും ഇവരുടെ പിറകെ ഓടിയെങ്കിലും കടയുടെ അരികില്‍ തന്നെ സ്റ്റാർട്ട് ചെയ്ത് നിർത്തിയിട്ടിരുന്ന കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
അതേസമയം യുവാക്കള്‍ കടയില്‍ കയറി ചെരുപ്പുകള്‍ തെരയുന്നതടക്കം സിസിടിവി ദൃശ്യത്തിലുണ്ട്. കടയുടമ സി.ടി. ജാഫർ പെരിന്തല്‍മണ്ണ പോലീസില്‍ പരാതി നല്‍കി.