പരിയാപുരം നവയുഗ് വായനശാലയുടെ നേതൃത്വത്തിൽ പച്ചാട്ടിരി ഉദയയിലെ എ.ആർ കുട്ടി സ്പോൺസർ ചെയ്ത കിടപ്പ് രോഗികൾക്കുള്ള സൗജന്യ റേഡിയോ വിതരണ പദ്ധതിയുടെ ഉദ്ഘാടനവും കേരളനടനം റാങ്ക് ജേതാവും വായനശാലയുടെ നൃത്താധ്യാപികയും ആയ ടി.ദിവ്യയ്ക്കുള്ള ഉപഹാര സമർപ്പണവും ഉദയയിലെ വീട്ടിൽ വെച്ച് നടന്നു. വായനശാല പ്രസിഡണ്ട് പി.മുരളീധരൻ അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി കെ സുശീലൻ സ്വാഗതവും വായനശാല രക്ഷാധികാരി ഡോ. എം എൻ അബ്ദുറഹിമാൻ ഉദ്ഘാടനവും നിർവഹിച്ചു.കിടപ്പിലായ രോഗികൾക്കുള്ള സാന്ത്വനം 2024 പരിപാടിയിൽ റേഡിയോ സ്പോൺസർ ചെയ്ത എ.ആർ കുട്ടി റേഡിയോ വിതരണം ചെയ്തു. കേരള സ്റ്റേറ്റ് സാംസ്കാരിക വകുപ്പ് ,തിരുവനന്തപുരം നടത്തിയ കേരളനടനം സർട്ടിഫിക്കറ്റ് കോഴ്‌സിൽ റാങ്ക് ജേതാവായ ടി ദിവ്യക്ക് പി.സി ഇന്ദിര ഉപഹാരം സമർപ്പിച്ചു . രജനി മുല്ലയിൽ, പി.രമാദേവി, രേഖ വി പി , സരിത വി.ടി , ഹരികുമാർ കെ ,അയൂബ് വി ഇ എ എന്നിവർ സംസാരിച്ചു. ഷാഹിന പി പി നന്ദി പ്രകാശിപ്പിച്ചു. ലൈബ്രേറിയൻ മിനിമോൾ, സി.സുനിൽകുമാർ , പത്മജ , പ്രകാശൻ എം , റിയാസ് കോട്ടേക്കാട്, സതീശൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.