Homeലേറ്റസ്റ്റ്പരപ്പനങ്ങാടിയിൽ ഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു

പരപ്പനങ്ങാടിയിൽ ഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു

പരപ്പനങ്ങാടി: കടലിൽ മൽസ്യബന്ധനം നടത്തുന്നതിനിടെ ഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആനങ്ങാടി സ്വദേശിയായ മൽസ്യത്തൊഴിലാളി മരിച്ചു. രണ്ടു
പേർക്ക് പരിക്കേറ്റു. വള്ളിക്കുന്ന് ആനങ്ങാടി നാല് സെൻ്റിൽ താമസിക്കുന്ന തലക്കകത്ത് വീട്ടിൽ ഹംസക്കോയയുടെ മകൻ നവാസ് (40) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. പരപ്പനങ്ങാടി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ഇത്തിഹാദ് ഫൈബർ വള്ളവും ആനങ്ങാടി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള റുബിയാൻ ഫൈബർ വള്ളവുമാണ് കൂട്ടിയിടിച്ചത്.

മത്സ്യത്തിനായി വലയിടുന്നതിനിടെ  നിയന്ത്രണം വിട്ട ഇത്തിഹാദ്, റുബിയാൻ വള്ളത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നവാസ്
വള്ളത്തിൽ തലയിടിച്ച് വീഴുകയായിരുന്നു. പരിക്കേറ്റ 3 പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും നവാസിനെ രക്ഷിക്കാനായില്ല.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -