ന്യൂസ് ഡെസ്ക്: കെഎസ്ആർടിസി ബസ്സിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ എന്ന പരാതിയിൽ ബാങ്ക് ഉദ്യോഗസ്ഥനെ കല്ലടിക്കോട് പോലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി എച്ച്ഡിഎഫ്സി ബാങ്ക് ഉദ്യോഗസ്ഥൻ കോഴിക്കോട് കടലുണ്ടി സ്വദേശി മുഹമ്മദ് അഷറഫാണ് അറസ്റ്റിൽ ആയത്. പാലക്കാട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ്സിൽ വച്ചാണ് സംഭവം. യുവതി ബസ് ജീവനക്കാരോട് വിവരം പറഞ്ഞതിനെ തുടർന്ന് ബസ് പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയും അവിടെനിന്ന് സംഭവം യുവതി പോലീസിനോട് പറയുകയും അതിനുശേഷമാണ് അഷറഫിനെ പോലീസ് അറസ്റ്റ് ചെയ്തത്.