പരപ്പനങ്ങാടി: വോട്ട് ചെയ്യാൻ പോവുകയായിരുന്ന സ്കൂട്ടർ യാത്രകൻ ലോറി ഇടിച്ചു മരിച്ചു.
വെള്ളിയാഴ്ച്ച പകൽ 9.30 മണിയോടെ പോളിങ് ബൂത്തായ ബി.ഇ.എം എൽ.പി സ്കൂളിന് സമീപം വെച്ചാണ് അപകടം.
ചെറമംഗലം കുരുക്കൾ റോഡ് സ്വദേശി സൈദുഹാജി(70) യാണ് മരിച്ചത്. ലോറി ആംബുലൻസിന് സൈഡ് കൊടുക്കുന്നതിനിടെ മുന്നിൽ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.