കടുങ്ങാത്തുകുണ്ട്: പാറമ്മലങ്ങാടി ചെറവന്നൂർ ജി എം എൽ പി സ്കൂളിലെ കുട്ടികളെ തെരുവുനായ ആക്രമിക്കാൻ ശ്രമിച്ചു. വെള്ളിയാഴ്ച വൈകിട്ട് പൂളക്കൽ – മാതൃകുണ്ട് റോഡിലാണ് സംഭവം. സ്കൂൾ വിട്ടു വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന 1,2,3 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ പിന്നാലെയാണ് തെരുവുനായ്ക്കൾ ഓടിയത്. ഉടൻതന്നെ കുട്ടികളിൽ ഒരാൾ ചെരിപ്പെടുത്ത് പ്രതിരോധിക്കാൻ ശ്രമിച്ചതോടെയാണ് നായകൾ പിന്തിരിഞ്ഞ് ഓടിയത്. സംഭവത്തിൽ പ്രദേശത്തെ തെരുവ് നായ്ക്കളുടെ ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് പാറമ്മലങ്ങാടി പ്രവാസി സൗഹൃദ സംഘം (പി.പി.എസ്.എസ്) വളവന്നൂർ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. അലി പാറമ്മൽ, അബ്ദുൽ സലാം കാരാട്ട്, മുഹമ്മദ് ഇബ്രാഹിം, ശിഹാബ് ആച്ചാത്ത്, എം.സുക്കൂർ, പി.സമദ്, അൻസിഫ് ആച്ചാത്ത്, എം.പി. വാഹിദ്, പി.അബൂബക്കൽ, സി.കെ. ബഷീർ എന്നിവർ സംബന്ധിച്ചു