Homeപ്രാദേശികംമുറിവഴിക്കൽ ശിഹാബ് തങ്ങൾ റിലീഫ് സെൽ നിർമിച്ച കാരുണ്യ ഭവനം കുടുംബത്തിന് കൈമാറി

മുറിവഴിക്കൽ ശിഹാബ് തങ്ങൾ റിലീഫ് സെൽ നിർമിച്ച കാരുണ്യ ഭവനം കുടുംബത്തിന് കൈമാറി

തിരൂർ: മുസ്‌ലിം ലീഗ് മുറിവഴിക്കൽ ശാഖാ കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മെമ്മോറിയൽ റിലീഫ് സെല്ലിന്റെ നേതൃത്വത്തിൽ  അനാഥകളായ  പെൺകുട്ടികൾ അടങ്ങിയ കടുംബത്തിന് വേണ്ടി നിർമ്മിച്ച കാരുണ്യ ഭവനം കുടുംബത്തിന് കൈമാറി.
പാണക്കാട്  സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ താക്കോൽ ദാനം നിർവഹിച്ചു. സി. കെ. ശറഫുദ്ധീൻ അധ്യക്ഷത വഹിച്ചു.
അഡ്വ. എൻ. ശംസുദ്ധീൻ എം എൽ എ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ, അബ്ദുൽ ജലീൽ തങ്ങൾ, വി.ഇ. ലത്തീഫ്, അഡ്വ. വി. വി. ഹെമിൻ,
കെ. പി. അബ്ദുള്ളകുട്ടി, യു. കമറുദ്ധീൻ, പി. സിദ്ധീഖ്, സി. കെ. ഹമീദ് നിയാസ്, പി.പി. മെഹറുന്നിസ, കെ. സി. ആമിനബീവി, കെ.എൻ അനീഷ എന്നിവർ പ്രസംഗിച്ചു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -