തിരൂർ: പാലിയേറ്റിവ് ദിനാചാരണത്തിന്റെ ഭാഗമായി തിരൂർ ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്കും, രോഗികൾക്കും അവരുടെ ബന്ധുക്കൾക്കുമായി പാലിയേറ്റീവ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണവും ബോധവൽക്കരണ ക്ലാസും പ്രതിജ്ഞയും സംഘടിപ്പിച്ചു.
ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ അലിഗർ ബാബു ഉദ്ഘാടനം നിർവഹിച്ചു. പാലിയേറ്റീവ് കെയർ വിഭാഗം മേധാവി ഡോക്ടർ ഹംസ പാലക്കൽ ബോധവൽക്കരണ ക്ലാസ് നടത്തി.