വൈലത്തൂർ: 2023-24
ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായി അംഗൺവാടികളിൽ പോഷക തോട്ടം പദ്ധതിക്ക് പൊന്മുണ്ടം പഞ്ചായത്തിൽ തുടക്കമായി.
പഞ്ചായത്ത് പ്രസിഡന്റ് കുണ്ടിൽ ഹാജറ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തേറമ്പത്ത് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സക്കീന, മെമ്പർമാരായ ഖദീജ യൂനസ്, ഹംസ കുട്ടി, കൃഷി ഓഫീസർ, ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങിയവർ സംബന്ധിച്ചു.