പുത്തനത്താണി: “സഹപാഠിക്ക് ഒരു കൈതാങ്ങ്” സന്ദേശത്തോടെ ചേരൂരാൽ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ് എസ് വിദ്യാർത്ഥികൾ ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് വാങ്ങിയ ഭൂമിയുടെ കൈമാറ്റം കുറുക്കോളി മൊയ്‌തീൻ എം.എൽ.എ നിർവഹിച്ചു.
തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൊട്ടാരത്തിൽ സുഹറാബി അധ്യക്ഷത വഹിച്ചു. തിരുന്നാവായ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നാസർ ആയപ്പള്ളി, പി.ടി.എ പ്രസിഡൻ്റ് പി. ഹാരിസ്, പി.ടി.എ വൈസ് പ്രസിഡൻ്റ് അബ്ദുൽ ജലീൽ, മാനേജർ പ്രതിനിധി ഷാനവാസ് മയ്യേരി, എച്ച്.എം ഇൻ ചാർജ് അബ്ദുറസാഖ് തുടങ്ങിയവർ പങ്കെടുത്തു.