കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ട് ക്രസന്റ് സെന്റർ എൻ.എം.എം.എസ് അക്കാഡമിക് വിങ്ങും, മൈൽസും ചേർന്ന് വിവിധ സ്കൂളുകളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി എൻ.എം.എം.എസ് ഓറിയന്റഷൻ സംഘടിപ്പിച്ചു. ചടങ്ങിൽ “എൻ.എം.എം.എസ് മാറ്റ് മെയ്‌ഡ് ഈസി ” എന്ന പുസ്തകത്തിന്റെ പ്രകാശനം കല്ലിങ്ങൽപറമ്പ് എം.എസ്.എം ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ പ്രസിഡന്റ് സി.പി രാധാകൃഷ്ണൻ യു.എസ്.എസ് ഗിഫ്റ്റഡ് പദവി നേടിയ ഫാത്തിമ റനക്ക് നൽകി നിർവഹിച്ചു. 25 ദിവസങ്ങൾ നീണ്ടു നിൽക്കുന്ന പരിശീലനവും നൽകും. മൈൽസ് അഡ്മിനിസ്ട്രേറ്റർ ബിലാൽ ഖാന്റെ അധ്യക്ഷത വഹിച്ചു. ക്രസന്റ് സെന്റർ അക്കാഡ മിക് വിംഗ്ഭാരവാഹികളായ പി അബ്ദുസ്സലാം, ആഷിഖ് പടിക്കൽ, സനാഉറഹ്മാൻ എന്നിവർ സംസാരിച്ചു.